Dialogues


  • ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാകില്ല. നീ വലിയവനാകാം. എന്നു കരുതി ഞാൻ ചെറിയവനാണെന്നുള്ള അർത്ഥമില്ല.
  • ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിധരിക്കരുത്. എന്റെ മൂക്കിലൂടെ എത്ര കാലം ശ്വാസം പോകുന്നോ, അത്ര കാലം ഞാൻ ജീവിക്കും.
  • പശുവിന്റെ പാലുകുടിക്കാമെങ്കിൽ അതിന്റെ മാംസം കഴിക്കുന്നതിൽ എന്താണ് തെറ്റ്?
  • മുങ്ങിചാകാൻ പോകുന്നവനെ രക്ഷിക്കണമെങ്കിൽ സ്വയം നീന്തൽ അറിയണം. അല്ലെങ്കിൽ അവനോടൊപ്പം നിങ്ങളും കൂടി മുങ്ങും. ഒരു കുരുടനെ വേറൊരു കുരുടൻ വഴി കാണിച്ചാൽ രണ്ടുപേരും കൂടെ വല്ല കുഴിയിലും പോയി വീഴും. അത്ര തന്നെ.
  • പന്നിയുടെ ഇഷ്ടഭക്ഷണം മലമാണ്. അതിന് നെയ്യും പഞ്ചസാരയും കൊടുത്തിട്ട് കാര്യമില്ല. അതുപോലെ നിന്നെയൊന്നും ഉപദേശിച്ചിട്ട് ഒരു കാര്യവുമില്ല.
  • ഒരു കിണർ കുഴിക്കുമ്പോൾ ആദ്യമായി പുറത്തേക്ക് വരുന്നത് വെള്ളമല്ല. മറിച്ച്, കല്ലുകളും മണ്ണിൻക്കട്ടകളുമാണ്. ചിലയിടത്ത് മുപ്പതടിയിൽ വെള്ളം കിട്ടും. ചിലയിടത്ത് അറുപതടി. തീർച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്.
  • ചന്ദനതടി ചുമക്കുന്ന കഴുതയ്ക്കും അതിന്റെ കനമേ അറിയൂ. ആ ചന്ദനത്തിന്റെ സുഗന്ധം അറിയില്ല.
  • മുയൽ എത്ര മുക്കിയാലും ആനയോളം പിണ്ടമിടില്ലെന്നാണ്.
  • അനുഭവിക്കാൻ യോഗമില്ലെങ്കിൽ ഉള്ളംകൈയിൽ കിട്ടിയാലും നഷ്ടപ്പെടും.
  • പഞ്ചസാര എന്നെഴുതി വച്ചിട്ട് നക്കി നോക്കിയാൽ മധുരം കിട്ടില്ല. അതിന് പഞ്ചസാര തന്നെ കഴിക്കണം.
  • ആകാശത്താണ് സൂര്യൻ എന്നറിയാൻ ടോർച്ച് അടിച്ചുനോക്കണ്ട കാര്യമില്ല.
  • ഒരു മനുഷ്യന് കാണാൻ രണ്ട് കണ്ണും കേൾക്കാൻ രണ്ടു ചെവിയും ഉള്ളപ്പോൾ സംസാരിക്കാൻ ഒരു വായയെ ഉള്ളൂ. അത് കണ്ടതിന്റേയും കേട്ടതിന്റേയും പകുതി മാത്രം പറയാനാണ്.
  • നേരേ പോ വളഞ്ഞു വാ.

1 comment:

  1. ഒരു മനുഷ്യന് കാണാൻ രണ്ട് കണ്ണും കേൾക്കാൻ രണ്ടു ചെവിയും ഉള്ളപ്പോൾ സംസാരിക്കാൻ ഒരു വായയെ ഉള്ളൂ. അത് കണ്ടതിന്റേയും കേട്ടതിന്റേയും പകുതി മാത്രം പറയാനാണ്. sari thanneee ingane poyal adonnum undavilaaaaaaaa randu kayum randu kalum ulla nattukareadellam eddukum

    ReplyDelete